Sunday, October 7, 2012

ആമുഖം


നമസ്കാരം, 

പ്രതികരണ ശേഷി എല്ലാ മനുഷ്യര്‍ക്കും ഓരോ തരത്തിലാണ്...മലയാളിക്ക് അത് വളരെയധികം കുറവാണ്..
ക്ഷമിക്കണം ഇത് എന്‍റെ മാത്രം അഭിപ്രായം ആണ് കേട്ടോ ..
കാരണം ഓരോ ശരാശരി   മലയാളിയും എപ്പോളും അവനവന്‍റെ പ്രശ്നങ്ങളില്‍ ഒതുങ്ങികൂടനാണ് ശ്രമിക്കുക.. താനുള്‍പ്പെടുന്ന പൊതുജനം എന്ന വര്‍ഗത്തിന് വേണ്ടി പോതുവയിട്ടുള്ള പ്രശ്നങ്ങളില്‍ ഇടപെടാനോ ആവശ്യങ്ങള്‍ക്ക് വേണ്ടി  സമരം ചെയ്യാനോ അവനെ കിട്ടില്ല..
കുറച്ചുനാള്‍ മുന്‍പ്  ഞാനും അങ്ങനെ തന്നെയായിരുന്നു..
പക്ഷെ ഇനി വയ്യ..ഞാന്‍ ഒരാള്‍ വിചാരിച്ച ഈ നാട് നന്നാവില്ല എന്ന് ആത്മഗതം പറഞ്ഞു ഒരു നപുംസകത്തെപ്പോലെ അടങ്ങിയിരിക്കാന്‍ ഇനി വയ്യ ..
അഭിപ്രായങ്ങളും വിലയിരുത്തലുകളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും  ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു..
സായുധ സമരമോ വിപ്ലവ വീര്യമോ ഒന്നുമല്ല ..
തെറ്റ് കണ്ടാല്‍ അത് തെറ്റാണെന്നും അനീതി കണ്ടാല്‍ അത് അനീതിയാണെന്നും  തുറന്നു പറയാനുള്ള ഒരു എളിയ ഉദ്യമം..
അതോടൊപ്പം ഇന്നലെവരെ എന്നെപോലെ ഉറങ്ങുകയായിരുന്ന എന്‍റെ മലയാളി സുഹൃത്തുക്കളെ ഉണര്‍ത്താനുള്ള ഒരു ചെറിയ ശ്രമം ..
ഞാന്‍ ഉണര്‍ന്നു ...നിങ്ങളോ..?